നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് വി.ഡി.സതീശന്‍


തിരുവനന്തപുരം: നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് കെപിപിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. കെ.മുരളീധരന്‍–രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാക്‌പോര് വിഷയത്തിലായിരുന്നു സതീശന്റെ പ്രതികരണം.
മതസാമുദായിക നേതാക്കളുടെ ആസ്ഥാന മന്ദിരങ്ങളില്‍ വോട്ട് തേടി കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയാല്‍ ശക്തമായി എതിര്‍ക്കും. മതസാമുദായിക നേതാക്കളുടെ കൈവശമല്ല വോട്ട് ബാങ്ക് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring