കോതമംഗലം: മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയായ യുവതിയെ മാനസികമായും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍(38) ആണ് റിമാന്‍ഡിലായത്.
സംഭവം വിവാദമായതോടെ രണ്ടാഴ്ചയോളം ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച കോതമംഗലത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. കോതമംഗലം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രതിയുടെ ഉടമസ്ഥയിലുള്ള നീതി ലാബില്‍ കഴിഞ്ഞ 16നായിരുന്നു സംഭവം. മോഷണക്കുറ്റം ചുമത്തി സ്ഥാപനത്തിലെ ജീവനക്കാരിയെ അബ്ദുള്‍നാസര്‍ ശാരീരിക–മാനസിക പീഡനത്തിനു വിധേയയാക്കുകയും സിറിഞ്ച് ഉപയോഗിച്ച് കാലില്‍ കുത്തി മാരകമായ മുറിവ് ഏല്‍പ്പിച്ചെന്നുമാണ് കേസ്.













