നെടുംകണ്ടം കസ്റ്റഡിമരണം ; സര്‍ക്കാരിന് വിമര്‍ശനവുമായി വി എസ്‌


തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം രാജ്‌കുമാറിന്റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനവുമായി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ . പോ​ലീ​സ് സേ​ന​യി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ ഗുരുതരമാണെന്നും സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി എടുക്കണമെന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.ആ​ന്തൂ​രി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ വി എസ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വീഴ്ച സംഭവിച്ചു . ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് വീ​ഴ്ച​യി​ല്‍​നി​ന്ന് ഒ​ഴി​യാ​നാ​വി​ല്ലെ​ന്നും വി​എ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring