വ്യോമസേന വിമാനത്തില്‍ നിന്ന് ഇന്ധന ടാങ്ക് താഴെവീണു.


കോയമ്ബത്തൂര്‍: പറക്കുന്നതിനിടെ വ്യോമസേന വിമാനത്തില്‍ നിന്ന് ഇന്ധന ടാങ്ക് താഴെവീണു. കോയമ്ബത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് ആളൊഴിച്ച കൃഷിഭൂമിയിലേക്ക് വീണത്.ടാങ്ക് വീണ സ്ഥലത്ത് മൂന്ന് അടിയോളം താഴ്ചയില്‍ കുഴി രൂപപ്പെടുകയും ഉടനെ ഇതിന് തീപിടിക്കുകയും ചെയ്തു. അതേസമയം ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറങ്ങി.പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.ഇന്ധനടാങ്ക് താഴെ വീഴാനിടയായ സാഹചര്യം എന്താണെന്ന് ആർക്കും വ്യക്തമല്ല. വിഷയത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.




Sharing is Caring