തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് . പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.ആന്തൂരില്‍ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ജനപ്രതിനിധികളെ വി എസ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ചില കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു . ജനപ്രതിനിധികള്‍ക്ക് വീഴ്ചയില്‍നിന്ന് ഒഴിയാനാവില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.













