നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


കൊച്ചി: നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മെട്രോയുടെ ഇതുവരെ നിര്‍മാണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഇതിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കൂടുതല്‍ വ്യക്തതയുള്ള കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring