പത്തനംതിട്ട: നിലയ്ക്കലിനു സമീപം എംആര്‍ കവലയില്‍ വനത്തിനുള്ളില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 15 മുതല്‍ ഇയാളെ കാണാനില്ലയിരുന്നു.
വനം വകുപ്പ് വാച്ചര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്. പമ്ബ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.













