നിലമ്പൂരിലെ വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും


നിലമ്ബൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും.ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം.രാവിലെ ഒമ്ബതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


വോട്ട് ചോര്‍ച്ചയെ കുറിച്ച്‌ ആഴത്തില്‍ പരിശോധന നടത്താനാണ് സി പി എമ്മിന്റെയും, ബി ജെ പിയുടെയും തീരുമാനം. പോത്തുകല്ല് ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നത് സി പി എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.


ഒറ്റക്ക് മത്സരിച്ച്‌ കരുത്തു തെളിയിച്ചതോടെ യു ഡി എഫ് പ്രവേശനം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് പി വി അന്‍വര്‍.അതേസമയം നിലമ്ബൂരില്‍ അത്യുജ്ജ്വല വിജയമാണ് യു ഡി എഫ് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 11,077 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫിനായി മണ്ഡലം തിരികെ പിടിച്ചത്.



Sharing is Caring