നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ല: മുലായം


യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്. മഹാസഖ്യമുണ്ടാകുമെന്നുള്ള ഊഹാപോഹങ്ങളെല്ലാം തള്ളിക്കൊണ്ട് ഒരു ‘ലയനം’ മാത്രമേ ഉണ്ടാകൂ എന്ന് മുലായം പറഞ്ഞു.


കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ആകെ അസ്വസ്ഥത ഉണ്ടാക്കിയെന്ന് മുലായം കുറ്റപ്പെടുത്തി. കൂടുതല്‍ കരുതല്‍ നടപടിക്കു ശേഷമേ ഇതിനു തയ്യാറാകാമായിരുന്നുള്ളുവെന്ന് മുലായം പറഞ്ഞു.


സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് നേതാക്കളുമായി സഖ്യ സാധ്യത ചര്‍ച്ച ചെയ്തിരുന്നു. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളും കോണ്‍ഗ്രസുമായി ബീഹാര്‍ മോഡല്‍ സഖ്യമുണ്ടാക്കുമെന്നെല്ലാമുള്ള ചര്‍ച്ചകള്‍ക്ക് വിരാമമാണ് മുലായത്തിന്റെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.



Sharing is Caring