നിയന്ത്രണങ്ങളില്‍ ഇളവ്;ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു


ശ്രീനഗര്‍: ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 2 ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.




Sharing is Caring