പോലീസിനെ ഭയന്ന് വേഗതകൂട്ടി: കാറ് തെങ്ങിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


തിരുവനന്തപുരം: നെയ്യാറ്റിന്‍കര കരക്കോണം കല്ലറത്തലയില്‍ കാറ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ സുഖില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെന്നിയുടെ നില ഗുരുതരമായി തുടരുകയാണ് . വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു അപകടം .




Sharing is Caring