ഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ ലാത്തിചാര്‍ജില്‍ നടപടി വേണ്ടെന്ന് ഡിജിപി


തിരുവനന്തപുരം: കൊച്ചിയില്‍ ഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ ലാത്തിചാര്‍ജില്‍ പോലീസിനെതിരെ നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിന്റെ പിഴവുകള്‍ എടുത്തു പറയുന്നില്ലെന്ന് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.


ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ പ്രവര്‍ത്തകര്‍ ഐജിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച്‌ നടത്തിയത്. തുടര്‍ന്ന് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെ നിരവധി സിപിഐ നേതാക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പോലീസിനെതിരെ നടപടി വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.




Sharing is Caring