നിപ: പിഎസ്‌സി അഭിമുഖങ്ങള്‍ മാറ്റിവച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികയിലുള്ള അഭിമുഖങ്ങള്‍ പിഎസ്‌സി മാറ്റിവെച്ചു. ജൂണ്‍ ആറ്, ഏഴ് എട്ട്, 12, 13 തീയതികളിലായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പടെയുള്ള എല്ലാ തസ്തികകളുടെയും അഭിമുഖം ജൂലൈ മാസത്തിലേക്ക് മാറ്റിവച്ചു.


ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്ന ലീഗല്‍ മോട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ അഭിമുഖവും ജൂലൈ മാസത്തിലേക്ക് മാറ്റി വച്ചു.


ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ വച്ച്‌ നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം അതേ ദിവസങ്ങളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്



Sharing is Caring