നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം തകർന്നു


ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവർണർ കേസരിനാഥ് ത്രിപാഠിക്ക് നിതീഷ് കുമാർ രാജിക്കത്ത് നൽകി. അഴിമതിയാരോപണത്തെ തുടർന്ന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ രാജി.


ഇതോടെ ബീഹാറിലെ മഹാസഖ്യം തകർന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തേജസ്വി യാദവിനോട് രാജിവയ്ക്കാൻ നിതീഷ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ തേജസ്വി ഇതിന് തയ്യാറായില്ല.




Sharing is Caring