നികുതി വെട്ടിപ്പ് തടയാന്‍ ബില്ലിംഗ് സമ്പ്രദായം: സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്


money-1സംസ്ഥാനത്ത് നികുതി പിരിവിനുള്ള പുത്തന്‍മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാവും ജൂലൈ 8ലെ ബജറ്റെന്ന് സൂചന. ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് പ്രധാനലക്ഷ്യമെന്ന ധനമന്ത്രി പറഞ്ഞു. ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയാനും ധനമന്ത്രി ലക്ഷ്യമിടുന്നു. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ഡോ തോമസ് ഐസക് പറഞ്ഞു.


നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ ബില്ല് എഴുതല്‍ നിര്‍ബന്ധമാക്കാന്‍ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു. സാധനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ നികുതി വകുപ്പിലേക്ക് ബില്‍ അപ്‌ലോഡ് ചെയ്താല്‍ സമ്മാനം ലഭിക്കുന്ന പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലാണെന്നുും മന്ത്രി വ്യക്തമാക്കി.




Sharing is Caring