നാദിര്‍ഷായും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നുവെന്നാണ് സൂചന. രാവിലെ മുതല്‍ മൂവരേയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെങ്കിലും വൈകിട്ട് ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപെടുത്തുകയായിരുന്നു.


ആലുവ പൊലീസ് ക്ളബില്‍ എത്തിച്ച ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അങ്കമാലി കോടതിയില്‍ ഹാജരാക്കും. കേസില്‍ നടന്‍ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും പന്ത്രണ്ട് മണിക്കൂര്‍ അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം പൊലീസിന് പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.




Sharing is Caring