‘നാഡ’യുടെ നടയടി കാത്ത് തമിഴ്നാടും കേരളവും; ചുഴലി വെള്ളിയാഴ്ച പുതുചേരിയില്‍


ചെന്നൈ• തമിഴ്നാട് തീരത്തോട് അടുക്കുന്ന ‘നാഡ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റര്‍ കിഴക്കുമായി ശക്തപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തോട് അടുക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് കയറണമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും അതിശക്തമായ മഴയും വിനാശം വിതയ്ക്കുമെങ്കിലും മങ്ങലേറ്റ തുലാവര്‍ഷ പ്രതീക്ഷകള്‍ക്കു പുതുജീവനേകിയാണ് നാഡയുടെ വരവ്.




Sharing is Caring