ബെംഗളൂരുവില്‍ റെയ്ഡില്‍ 4 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി


ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപ പിടിച്ചെടുത്തു. അഞ്ച് കോടി രൂപയില്‍ നാല് കോടി രൂപയുടേതും ആഴ്ചകള്‍ക്ക് മുമ്ബ് സര്‍ക്കാര്‍ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളായിരുന്നു. ശേഷിക്കുന്നത് പിന്‍വലിച്ച 500 നോട്ടും ബാക്കി 100 നോട്ടുമാമായിരുന്നു. ചില ബാങ്കുകളും ഏജന്റുമാരും നിരീക്ഷണത്തിലാണ്.
ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പുതിയ നോട്ടുകള്‍ കിട്ടിയതെന്ന് അറിയാന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പണത്തിന് പുറമെ അഞ്ച് കിലോ സ്വര്‍ണവും ആറ് കിലോയോളം സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പുറമെ സ്വര്‍ണബിസ്കറ്റുകളും കണ്ടെടുത്തു.ഒരു എഞ്ചിനീയറുടേയും ഒരു കരാറുകാരന്റെയും വീടുകളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്.




Sharing is Caring