നാടന്‍ കൂന്തല്‍ മസാല


കൂന്തല്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടില്‍ ലഭിക്കുന്നതില്‍ ഏറ്റവും രുചികരമായ ഒരു വിഭവമാണ് കൂന്തല്‍. നാട്ടിന്‍പുറങ്ങളിലും മറ്റുമായി നിരവധി വ്യത്യസ്തതയും പുതുമയാര്‍ന്നതുമായ രീതിയില്‍ കൂന്തല്‍ പാചകം ചെയ്യാറുണ്ട്. അത്തരത്തില്‍ പുതുമയാര്‍ന്ന ഒരു വിഭവമാണ് നാടന്‍ കൂന്തല്‍ മസാല.


നാടന്‍ കൂന്തല്‍ മസാല


ആവശ്യമുള്ളവ

കൂന്തല്‍- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് )
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
ചെറിയ ഉള്ളി – 150 ഗ്രാം തൊലി കളഞ്ഞു ചെറുതാക്കി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില
മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലി പൊടി – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ഇറച്ചി മസാല – 1 ടീസ്പൂണ്‍
തക്കാളി – 1 എണ്ണം ചെറുത്‌
പുളി പിഴിഞ്ഞത് – ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ഉള്ള പുളിയുടെ
തേങ്ങ കൊത്ത് – 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ ( തെറ്റിയതല്ല വേണം ഇത് എക്സ്ട്രാ )
ഉപ്പ്

തയ്യാറാക്കുന്ന വിധം

2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനില്‍ ഒഴിച്ച്‌ ചൂടാക്കി അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ചേര്‍ത്ത് ലൈറ്റ് ഗോള്ടെന്‍ ബ്രൌണ്‍ കളര്‍ ആകുന്നതുവരെ ഇളക്കി എടുക്കണം
ഇനി ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില ചേര്‍ത്ത് ഇതേ ലൈറ്റ് ഗോള്ടെന്‍ ബ്രൌണ്‍ കളര്‍ ആക്കി എടുത്തോളൂ. ശേഷം കൂന്തല്‍ ചേര്‍ത്ത് ഒരു മിനിട്ട് മീഡിയം തീയില്‍ വെച്ച്‌ ഇളക്കി കൊടുക്കണം
പിന്നീടു ബാക്കി ഉള്ള മസാല പോടികളെല്ലാം ചേര്‍ത്ത് മിക്സ്‌ ചെയ്തു ഇളക്കി എടുത്തു തക്കാളി ചേര്‍ത്ത് മിക്സ്‌ ചെയ്യാം. ഇത് കഴിഞ്ഞു പുളി പിഴിഞ്ഞത് ചേര്‍ക്കണം പിന്നീടു ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്തോള്ളൂ
ഇനി ഇതിനെ അങ്ങട് അടച്ചു വെച്ച്‌ 2 മിനിട്ട് വേവിക്കാം. വേഗം വേറെ ഒരു പാന്‍ എടുത്തു 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേര്‍ത്ത് ഫ്രൈ ചെയൂ . ഇനി ഇത് അവിടെ ഇരിക്കട്ടെ
നമ്മുടെ കൂന്തള്‍ 2 മിനിട്ടിനുശേഷം തുറന്നു അതിലേക്കു തേങ്ങ കൊത്ത് ഫ്രൈ ചെയ്തത് ചേര്‍ത്ത് മിക്സ്‌ ചെയ്യാം
നല്ല പോലെ ഡ്രൈ ആയതിനു ശേഷം തീ ഓഫ്‌ ചെയ്തു കറിവേപ്പില ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെ കഴിക്കാന്‍ വരട്ടെ 1 മണിക്കൂര്‍ റൂമിലെ റ്റെമ്ബരെചരില്‍ വെച്ചതിനു ശേഷം മസാല ഒക്കെ നല്ല പോലെ പിടിച്ചു വന്നു ഒനൂടെ ചൂടാക്കി വിളമ്ബിക്കോളൂ.

ഇത്തരത്തില്‍ പല പല രീതിയില്‍ കൂന്തല്‍ പാചകം ചെയ്യാവുന്നതാണ്. നാടന്‍ ഭക്ഷണശാലകളില്‍ കൂന്തല്‍ വിഭവങ്ങള്‍ സുലഭമാണ്. ആരെയും മയക്കുന്ന രുചി തന്നെയാണ് കൂന്തലിനെ വ്യത്യസ്തമാക്കുന്നത്.



Sharing is Caring