നാഗാലാന്‍ഡില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു


വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ട്. നാഗാലന്‍ഡിലെ മൗവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷാസേനയ്ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീവ്രവാദികളുടെ ആക്രമണം. 2013-ല്‍ മുന്‍ യു.പി. എ സര്‍ക്കാരിന്റെ കാലത്ത് 732 ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 484 ആക്രമണങ്ങള്‍ മാത്രമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




Sharing is Caring