ന്യൂഡല്‍ഹി: നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായാ കോഡ്നാനിയെ കോടതി കുറ്റവിമുക്തയാക്കി.അതേ സമയം, കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചിട്ടുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മായ കോഡ്നാനിയെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലിം സമുദായത്തില്‍പെട്ട 97 പേരെ െകാലപ്പെടുത്തിയ കേസില്‍ 2012ലാണ് പ്രത്യേക കോടതി മായ കോഡ്നാനിയെ ശിക്ഷിച്ചത്














