കത്വ പീഡനത്തില്‍ പ്രതികിരിച്ച്‌ ചിത്രം വരച്ചതിന് ചിത്രകാരി ഗുര്‍ഗമാലതിക്കെതിരെ ഭീഷണി

പാലക്കാട്: കത്വ പീഡനത്തില്‍ പ്രതികിരിച്ച്‌ ചിത്രം വരച്ചതിന് ചിത്രകാരി ഗുര്‍ഗമാലതിക്കെതിരെ ഭീഷണി. ചിത്രം വരയ്ക്കാന്‍ കൈ ഉണ്ടാവില്ല എന്നാണ് ഭീഷണി എന്നു ദുര്‍ഗ മാലതി പറഞ്ഞു. കത്വ സംഭവത്തില്‍ ചിത്രങ്ങള്‍ വരച്ചു പ്രതിഷേധിച്ച ദുര്‍ഗയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നടക്കുന്നത്.

ഫാസിസത്തിന്റെ ഇരയാവുകയാണ് താനെന്ന് ദുര്‍ഗ പറഞ്ഞു. ഫേസ് ബുക്കിലൂടെ വധഭീഷണിയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി ക്രൂരമായ വെര്‍ച്യുല്‍ റേപ്പിനും അധിക്ഷേപങ്ങള്‍ക്കും ശേഷം വീടിന് നേരെയും ആക്രമണം നടടന്നിരുന്നു. സംഭവത്തില്‍ പട്ടാമ്പി
പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ദുര്‍ഗ മാലതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *