നരേന്ദ്രമോദിക്ക് ഖത്തറില്‍ ഉജ്ജ്വല വരവേല്പ്


പ്രധാനമന്ത്രിയായശേഷം ആദ്യമായി ഖത്തറിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്പ്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് മോദിയെ സ്വീകരിച്ചത്. ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി അഹമ്മദ് ഇബ്രാഹിം അബ്ദുല്ല അല്‍ അബ്ദുല്ല, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ എന്നിവരും മോദിയെ സ്വീകരിക്കാന്‍ ഹമദ് വിമാനത്താവളത്തിലെത്തി. രാത്രി ഖത്തര്‍പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. ശനിയാഴ്ച സന്ധ്യയ്ക്ക് മുഷൈരിബ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ തൊഴിലാളികള്‍ക്കുവേണ്ടി സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പ് നരേന്ദ്രമോദിസന്ദര്‍ശിച്ചു.




Sharing is Caring