അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ച് ചാനലില്‍ തെറ്റായ പരാമര്‍ശം നടത്തി വെട്ടിലായ കായിക മന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയുണ്ടെന്നുമുളള ഇ പി ജയരാജന്റെ പരമാര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍ മീഡിയ വരേവേല്ക്കുന്നത്.സിനിമാ രംഗങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയാണ് ജയരാജനെതിരെ ട്രോളുകള്‍ നിറയുന്നത്.












