നബിദിനം ഡിസംബര്‍ 12ന്


കോഴിക്കോട്: പുണ്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ വസന്തദിനരാത്രങ്ങള്‍ക്കു തുടക്കം.
ലോകം മുഴുവന്‍ ഇന്നുമുതല്‍ നബികീര്‍ത്തനത്തിന്റെ അമരസ്വരങ്ങളില്‍ അമരും. ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ ഓര്‍മ പുതുക്കുന്ന നാളുകളാണ് വന്നണയുന്നത്.
ഡിസംബര്‍ 12ന് (റബീഉല്‍ അവ്വല്‍ 12) നബിദിനം ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാടും നഗരവും റബീഇനെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
പള്ളികളിലും മദ്‌റസകളിലും വിശ്വാസിവീടുകളിലും പ്രവാചക മദ്ഹുകള്‍ ഉയര്‍ന്നു തുടങ്ങി. ലോകത്തെ മുസ്‌ലിം സമൂഹം ഇന്നു മുതല്‍ നബിദിനാഘോഷത്തിലാണ്.




Sharing is Caring