നന്ദന്‍കോട് കൂട്ടക്കൊലപാതകം: പൊലീസിന് കൂടുതല്‍ തെളിവ് ലഭിച്ചു


നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഓണ്‍ലൈനായി കേഡല്‍ കൊലക്കുപയോഗിച്ച മഴു വാങ്ങിയ ഫഌപ്പ് കാര്‍ട്ട് കമ്പനിക്ക് നോട്ടീസ് നല്കിയേക്കും.


സ്വന്തം അക്കൗണ്ടില്‍ നിന്നാണ് ഇതിന് പണം നല്കിയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ പമ്പു തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ സിവില്‍ സപ്ലൈസ് പമ്പില്‍ നിന്നാണ് ഹര്‍ത്താല്‍ ദിവസം പെട്രോള്‍ വാങ്ങിയത്. ഇവിടുത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്കും.




Sharing is Caring