നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി സിനിമാ മേഖലയില്‍ ബന്ധമുള്ള ആളാണെന്നും വിചാരണ ഘട്ടത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. മാത്രമല്ല ഒട്ടേറെ കേസുകളില്‍ പ്രതിയായതും ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതും നടിയെ ആക്രമിച്ച കേസില്‍ നേരിട്ടുള്ള തെളിവുണ്ടെന്നുള്ളതും ജാമ്യം നിഷേധിക്കാന്‍ കാരണമായി.


സുനിക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.




Sharing is Caring