നടിയുടെ പേര് ഫെയ്‌സ്ബുക്കിലിട്ട അജു വര്‍ഗീസിനെതിരെ കേസ്


കാറില്‍ ആക്രമണത്തിനിരയായ സിനിമാ നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ കേസെടുത്തു. എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.


നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ട് അജു വര്‍ഗീസ്റ്റ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലായിരുന്നു നടിയുടെ പേര് പരാമര്‍ശിച്ചത്. ഇതു വിവാദമായതോടെ പേരു പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു.


സഹപ്രവര്‍ത്തകയുടെ പേര് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസ്സിലാക്കിയ താന്‍ അതു തിരുത്തുന്നുവെന്നും നടിയോടും കുടുംബത്തോടും സമൂഹത്തോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം പിന്നീട് പോസ്റ്റ് ചെയ്തിരുന്നു.



Sharing is Caring