കര്‍ഷക പ്രക്ഷോവും വെടിവെപ്പും ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ഇനിയും അടങ്ങാത്ത മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. സാഗര്‍ ജില്ലയിലെ സമര്ഘട്ട് ഗ്രാമത്തിലെ പ്രേം ലാല്‍ അഹിര്‍വാര്‍ എന്ന 24കാരനാണ് തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
പ്രദേശത്തെ ഒരു പലിശക്കാരനില്‍ നിന്ന് ഇയാള്‍ 2.5 ലക്ഷം രൂപ ലോണെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന കടം വീട്ടാന്‍ വേണ്ടിയായിരുന്നു ലോണ്‍.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു. മന്ദസുര്‍ ജില്ലയിലെ ദോറവാഡിയിലായിരുന്നു അത്. ഒരു ഡസനിലധികം ആത്മഹത്യാ കേസുകളാണ് ഈയടുത്ത കാലത്ത് മാത്രമായി മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.













