യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വഴിത്തിരിവ്.നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി മറ്റു ചിലർക്ക് കൈമാറിയതായി സൂചന.നടി അഭിനയിച്ച ഒരു ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ച നടന്റെ അഭിഭാഷകനാണ് ദൃശ്യങ്ങൾ കൈമാറിയവരിൽ ഒരാൾ.
എന്നാൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ അഭിഭാഷകനെ ചോദ്യം ചെയ്യാനോ വാസസ്ഥലം പരിശോധിക്കാനോ തത്കാലം കഴിയില്ലെന്നത് അന്വേഷണസംഘത്തെ വിഷമിപ്പിക്കുന്നുണ്ട്. ഒളിവിൽ കഴിയവെ മദ്യപാന സദസിൽ പൾസർ സുനി സഹകുടിയന്മാർക്ക് ദൃശ്യങ്ങൾ കാണിച്ചതായി കൂട്ടുപ്രതി മണികണ്ഠൻ മൊഴി നൽകിയിട്ടുണ്ട്.കൊയമ്പത്തൂരിലെ ചില ലഹരിക്കടത്ത് സംഘാംഗങ്ങൾക്ക് സുനി ദൃശ്യം കൈമാറിയിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്.

ഇതിനിടെ സുനിയുടെ വിവാദ ബെംഗളുരു യാത്രയെ കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു.ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്രയെന്നാണ് സൂചന.ഒരു നായക നടൻ അന്നേ ദിവസം ബെംഗളുരുവിലേക്ക് ഈ വിമാനത്തിൽ യാത്ര ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.












