ഇരിട്ടി : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കണ്ണൂരില്‍ ആറു വയസ്സുകാരന്‍ മരിച്ചു. ഉളിക്കല്‍ കോക്കാട് കൈപ്പേല്‍ ഹൗസില്‍ സലിം നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസിന്‍ (6) ആണ് മരിച്ചത്. ഗൃഹപ്രവേശന ചടങ്ങില്‍ വെച്ചാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
മാതാവും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതില്‍ മാതാവ് നൂര്‍ജഹാന്റെ (34)നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡി: കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആദ്യം ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ച മുഹമ്മദ് യാസിനെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യാസിന്റെ സഹോദരങ്ങളായ സിനാന്‍ (12), അദിനാന്‍ (7) എന്നിവരെയും നൂര്‍ജഹാന്റെ മാതൃസഹോദരി കൈപ്പേല്‍ സൈനബയേയുംഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
മരണപ്പെട്ട മുഹമ്മദ് യാസിന്റെ മൂത്ത സഹോദരനായ അജ്മല്‍ (16) നെയും പരി യാരം മെഡി: കോളേജില്‍ പ്രവേശിപിച്ചിട്ടുണ്ട്.












