ചിലിയില്‍ കനത്ത മഴ; നാലു മരണം


ചിലിയിലെ സാന്റിയാഗോയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചു. 19 പേരെ കാണാതായിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകും ചെയ്തു.


ഇവിടുത്തെ റോഡ് ഗതാഗതവും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. 371 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.


സാന്റിയാഗോയില്‍ 15 ലക്ഷത്തോളം വീടുകളിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. തടസപ്പെട്ട കുടിവെള്ള വിതരണം പുനരാരംഭിക്കുവാനുള്ള പരിശ്രമത്തിലാണ് ദുരന്തനിവാരണ സേനയെന്നു പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെ ട്വിറ്ററിലൂടെ അറിയിച്ചു.



Sharing is Caring