നടിയും എം.പിയുമായ സുമലതക്ക് കോവിഡ്


ച​ല​ച്ചി​ത്ര​താ​ര​വും ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ​നി​ന്നു​ള്ള എം​പി​യു​മാ​യ സു​മ​ല​ത അം​ബ​രീ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സു​മ​ല​ത ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ലൈ നാ​ലി​ന് ത​ല​വേ​ദ​ന​യും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. താനുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ സന്ദർശിച്ചവരെല്ലാം ഉടനടി പരിശോധന നടത്തണമെന്നും സുമലത അഭ്യർത്ഥിച്ചിട്ടുണ്ട്. ജൂ​ണ്‍ 29ന് ​സു​മ​ല​ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.


കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ് നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.




Sharing is Caring