നടി രേഖ സിന്ധു കാറപടകത്തില്‍ മരിച്ചു


കന്നട നടി രേഖ സിന്ധു കാറപടകത്തില്‍ മരിച്ചു. ചെന്നൈബംഗളുരു ഹൈവേയിലാണ് രേഖ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പേരനാംബേട്ടിന് സമീപം സുന്നാംപുകുട്ടൈയില്‍ വച്ചാണ് അപകടമുണ്ടായത്.


മറ്റ് മൂന്ന് പേര്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്‌പോഴാണ് രേഖ സഞ്ചരിച്ച കാര്‍ അപടകടത്തില്‍പ്പെട്ടത്. നടി അടക്കം കാറിലുണ്ടായിരുന്ന നാല് പേരും തത്ക്ഷണം മരിച്ചു. അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവരാണ് മരിച്ചത്.


രേഖയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കന്നടയ്ക്ക് പുറമെ തമിഴ് സീരിയലുകളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു രേഖ



Sharing is Caring