നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയ സംഭവം: കൈയ്യേറ്റം തന്നെയെന്ന് മേയര്‍


കോഴിക്കോട്: നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ളവഴി പൊളിച്ചതിലൂടെ വിവാദമായ കോര്‍പ്പറേഷന്‍ നടപടിയില്‍ വിശദീകരണവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍. മാമുക്കോയ വീട്ടിലേയ്ക്ക് വഴി നിര്‍മ്മിച്ചിരുന്നത് കോര്‍പ്പറേഷന്റെ സ്ഥലം കയ്യേറി തന്നെയായിരുന്നുവെന്നും അതിനാലാണ് പൊളിച്ചു നീക്കിയതെന്നും മേയര്‍ വ്യക്തമാക്കി. കൈയ്യേറ്റം ഒഴിപ്പിക്കുന്നതു മുന്‍കൂട്ടി അറിയിച്ചുകൊണ്ട് മാമുക്കോയയ്ക്കു നോട്ടീസ് നല്‍കിയിരുന്നുവെന്നും മേയര്‍ വിശദീകരിക്കുന്നു.
കൈയ്യേറിയ സ്ഥലത്തുനിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മാമുക്കോയയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഒക്ടോബര്‍ എട്ടുവരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ഇടപെട്ട് നേരിട്് കൈയ്യേറ്റം ഒഴിപ്പിച്ചതെന്നും മേയര്‍ വ്യക്തമാക്കി.




Sharing is Caring