ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍.ശക്തന് ഇന്ന് നിയമ സഭയില്‍ നിന്നും വിട്ടു നില്ക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.
സ്പീക്കറുടെ ഓഫീസില്‍ എത്തിയെങ്കിലും സഭയിലേക്ക് സ്പീക്കര്‍ എത്തിയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് ഇന്ന് സഭ നിയന്ത്രിക്കുന്നത്. ബില്ലിന്മേലുള്ള ചര്‍ച്ച ചുരുക്കണമെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ ചെന്നിത്തല എതിര്‍ത്തിരുന്നു.














