ദേശീയഗാനം തെറ്റി ആലപിച്ചതിന് സണ്ണി ലിയോണിനെതിരെ കേസ്


ഇന്ത്യന്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചതിന് ബോളിവുഡ് ചലച്ചിത്ര താരം സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രൊ കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും തെറ്റായി ഉച്ഛരിച്ചാണ്ഗാനം ആലപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.




Sharing is Caring