ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം


മങ്കട: കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചു വീട് തകര്‍ന്നു.


ചെര്‍പ്ലശേരി മാരായമംഗലം അരക്കുപറമ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (26) ആണ് മരിച്ചത്. പരിക്കേറ്റ ചേര്‍പ്ലശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ് (40) മകള്‍ നുജു (16) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.അപകടത്തിന്റെ ആഘാതത്തില്‍ റോഡരികിലുള്ള ഓടയില്‍ വീണ നുജുവിനെ ഏറെ നേരത്തെ തിരിച്ചിലിനുള്ളിലാണ് കണ്ടെത്താന്‍ സാധിച്ചത്. അബോധാവസ്ഥയിലായിരുന്നു അവരുണ്ടായിരുന്നത്.




Sharing is Caring