സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി; വി​വ​ര​മ​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ള്‍ വെ​ട്ടി​ലാ​യി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്കി​ല്‍ വെ​ട്ടി​ലാ​യ​ത് ജ​നം. ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കി സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ഈ ​വി​വ​രം അ​റി​യാ​തെ മി​ക്ക​വ​രും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​വ​ര്‍ പോ​ലും കു​ടു​ങ്ങി. മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കും.


ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി​ക​ള്‍ തു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ജോ​ലി​യി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ല​തി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ഴി​കെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സ​മ​രം.


ജോ​ലി​ക്കു ഹാ​ജ​രാ​കാ​ത്ത ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മു​ന്ന​റി​യി​പ്പു ന​ല്‍​കി. സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ദ്രം പ​ദ്ധ​തി ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​ര​ത്തി​നു പി​ന്നി​ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.



Sharing is Caring