ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പി വോട്ട് വേണ്ടെന്ന് രമേശ് ചെന്നിത്തല


ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്.
തിരുവിതാംകുര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഓരോ ഒഴിവുവീതവും മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്.




Sharing is Caring