ദേവസ്വം ഓര്‍ഡിനന്‍സ്:പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയില്‍ വാദം തുടങ്ങി


ദേവസ്വം ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ആണ് കോടതിയെ സമീപിച്ചത്.


ദേവസ്വം ബോര്‍ഡുകളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി കുറയ്ക്കുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ ഇറക്കിയത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പുവെച്ചിരുന്നു. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ്തറയിലും സ്ഥാനം നഷ്ടമാകും.




Sharing is Caring