ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ആഗസ്‌റ്റ് 22നായിരിക്കുമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ബലിപെരുന്നാള്‍ 22നായിരിക്കുമെന്ന് നേരത്തെ ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാല്‍ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലിപെരുന്നാള്‍. അറഫ ദിനം ഇൗ മാസം 20 (തിങ്കള്‍) ആയിരിക്കും.













