അന്തരീക്ഷ മലിനീകരണം കുറക്കാനായി ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് ഇന്നു തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് നിയന്ത്രണം.
രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്ക നമ്പരില്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രം ആണ് ഇന്നു നിരത്തില്‍ ഇറങ്ങാന്‍ അനുമതി.എന്നാല്‍ സി എന്‍ ജി വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും ഇളവു ലഭിക്കും. വിവിഐപികളുടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.













