നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് ഇന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റായ ‘ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിനായാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ ദിലീപിന്റെ ഈ യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.ദിലീപിന്റെ ഈ യാത്രയിലും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പോലീസിന് വെട്ടിലാക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പോലീസിന്റെ സംശയം കൂട്ടുന്നത്.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചത്. പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല













