ദിലീപുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല


നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല. ആര്‍എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ല. തന്നെയോ ബിപി മൊയ്തീന്‍ സേവാ മന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കാഞ്ചനമാല ഒരു ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ബിപി മൊയ്തീന്‍ സേവാ മന്ദിര്‍ പണിയുന്നതിണ് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആര്‍എസ് വിമല്‍ ആവശ്യപ്പെട്ടിരുന്നു. ബിപി മൊയ്തീന്‍ സേവാ മന്ദിറിന് ദിലീപ് പണം നല്‍കിയത് തന്നോടുള്ള പകവീട്ടലായിരുന്നെന്നും. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ദിലീപിന്റെ പേരുണ്ടാകരുതെന്നും വിമല്‍ പറഞ്ഞിരുന്നു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമലിന്റെ ആരോപണങ്ങള്‍. എന്ന് നിന്റെ മൊയ്തീന്‍ ആദ്യം ദിലീപിനെയും കാവ്യാ മാധവനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആലോചിച്ചിരുന്നതെന്നും പിന്നീട് ദിലീപ് ഇതില്‍ നിന്നും പിന്‍മാറിയെന്നും വിമല്‍ ആരോപിച്ചിരുന്നു.




Sharing is Caring