കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍


കോഴിക്കോട്: ചാത്തമംഗലത്ത് ഒന്‍പത്് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. കെ.കെ. ജനാര്‍ധനനാണ് അറസ്റ്റിലായത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എല്‍പി സ്‌കൂളിലാണ് സംഭവം.
മിഠായി നല്‍കി കുട്ടികളെ ജനാര്‍ധനന്‍ പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴായാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈനും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിരുന്നത്.




Sharing is Caring