ദിലീപും കാവ്യയും പുതിയ വീട്ടിലേക്ക്


ദിലീപും കാവ്യയും പുതിയ വീട്ടിലേക്ക് താമസം മാറുന്നു. പുതിയ വസതിയുടെ പണികള്‍ ദ്രുതഗതിയില്‍ നടത്തിവരികയാണ്. ആലുവായില്‍ തന്നെയാണ് ദിലീപിന്റെ പുതിയ വീടും പൂര്‍ത്തിയാകുന്നത്. ഏകദേശം രണ്ടാഴ്ചയും കൂടി കഴിഞ്ഞാല്‍ തന്നെ ദിലീപും കാവ്യയും പുതിയ വീട്ടിലേക്ക് താമസം മാറും.


ഏതാനും നാളുകളായി ദിലീപും മീനാക്ഷിയും എറണാകുളത്താണ് താമസിച്ചു വരുന്നത്. വിവാഹ ശേഷം ദിലീപ് പുതിയ പോര്‍ഷെ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. രാംലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന മെ ഡിയര്‍ ഡിങ്കന്‍ എന്ന ത്രിഡി ചിത്രത്തിലഭിനയിക്കും.




Sharing is Caring