പൂനെ പിച്ചിന് ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്‌


ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്ന പൂനെ പിച്ചിന് ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്. മാച്ച് റഫറി ക്രിസ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പൂനെയിലെ പിച്ച് നിലവാരം കുറഞ്ഞതാണെന്നാണുള്ളത്. മത്സരത്തില്‍ 333 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ 105 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 107 റണ്‍സിനുമാണ് ഇന്ത്യ പുറത്തായത്.


കളിയും പിച്ചും വിലയിരുത്തിയ ഐ.സി.സി പിച്ചിന്റെ നിലവാരമില്ലായ്മയെ വിലയിരുത്തിയിട്ടുണ്ട്. പൂനെയിലെ പിച്ചില്‍ അളവിലധികം പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചത്. ചില ഘട്ടങ്ങളില്‍ ബൗണ്‍സുണ്ടാകുകയും ചിലപ്പോള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നു.


അതോടൊപ്പം സ്പിന്‍ ബൗളിങിന് അമിതമായി ആനുകൂല്യം ലഭിക്കുകയും പന്തും ബാറ്റ്‌സ്മാനും തമ്മിലുള്ള ബന്ധം കുറയുകയും ചെയ്യുന്നു. സ്ഥിരതയില്ലാത്ത പിച്ചിന്റെ ലക്ഷണങ്ങളാണ് ഇവയെന്നാണ് ബ്രോഡിന്റെ റിപ്പോര്‍ട്ടിലുള്ളത്.



Sharing is Caring