മൂന്നാംലിംഗക്കാരെ അപമാനിക്കുന്ന തരത്തില്‍ വിവാദപ്രസ്താവനയുമായി മന്ത്രി ജി.സുധാകരന്. നടന് ദിലീപിനെതിരേ ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കവെയാണ് ‘ആണും പെണ്ണും കെട്ട’ കഥാപാത്രങ്ങളാണ് ദിലീപ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞത്. കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനമായിരുന്നു വേദി.
മന്ത്രി പറഞ്ഞത്..

“താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ എനിയ്ക്കറിയാം. ഞാന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ല. അയാളുടെ രീതി ശരിയല്ല. ഒരു നല്ല നടന് പോലുമല്ലെന്നാണ് എന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും. ഇതെല്ലാംകണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതും..”
നേരത്തേ ലോകബാങ്ക് ടീം ലീഡര്‍ ഡോ: ബെര്‍ണാര്‍ഡ് അരിട്വയ്ക്കെതിരേ ജി.സുധാകരന് ‘നീഗ്രോ’ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. എന്നാല്‍ പിന്നീടദ്ദേഹം ഇതില്‍ ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പല അംഗങ്ങളും പറഞ്ഞുകേട്ട ശീലത്തിലാണ് താന്‍ ആ പദം ഉപയോഗിച്ചതെന്നും അമേരിക്കയില്‍ ഈ വിശേഷണത്തിന് മോശം അര്‍ഥമാണുള്ളതെന്ന് വിദേശത്തെ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും പിന്നീട് മന്ത്രി പറഞ്ഞു.













