ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്


നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലിസ്. അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം മുതല്‍ അപ്പുണ്ണി ഒളിവിലാണ്. ഒളിവില്‍ പോയ അപ്പുണ്ണി സംസ്ഥാനം വിട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.
ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ എല്ലാം സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. കേസില്‍ ഗൂഢാലോചന നടത്തിയതില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നും അപ്പുണ്ണി കേസില്‍ പ്രതിയാകുമെന്നും പൊലിസ് പറഞ്ഞു.




Sharing is Caring